കോഴിക്കോട്> മനുഷ്യരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ജിഹ്വയായി ദേശാഭിമാനി വളരണമെന്ന് എഴുത്തുകാരൻ എം ടി വാസുദേവൻ നായർ ആശംസിച്ചു. ദേശാഭിമാനി എൺപതാം വാർഷികാഘോഷം ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
80 വർഷം ചെറിയ കാലയളവല്ല. എല്ലാ പ്രശ്നങ്ങളെയും മറികടന്ന് നിലനിൽക്കാൻ നമുക്ക് ബാധ്യതയുള്ള കാലഘട്ടമാണിത്. അങ്ങനെയാണ് നാം ചരിത്രത്തിന്റെ ഭാഗമാകേണ്ടത്. ഭാഷയും സംസ്കാരവും ആർജിക്കുകയാണ് അതിജീവനത്തിന്റെ പ്രധാന മാർഗമെന്നും എം ടി ഓർമിപ്പിച്ചു.