പാരിസ്> ഫ്രഞ്ച് മധ്യനിരക്കാരൻ പോൾ പോഗ്ബയുടെ ലോകകപ്പ് പ്രതീക്ഷകൾ മങ്ങുന്നു. ജൂലെെയിൽ പരിക്കേറ്റ ഈ ഇരുപത്തൊമ്പതുകാരന് ഇതുവരെ കളത്തിൽ ഇറങ്ങാനായിട്ടില്ല. നവംബർ 22ന് ഓസ്ട്രേലിയക്കെതിരെയാണ് ലോകകപ്പിൽ ഫ്രാൻസിന്റെ ആദ്യമത്സരം.
ഇറ്റാലിയൻ ക്ലബ് യുവന്റസിനൊപ്പമാണ് പോഗ്ബ. കാൽമുട്ടിന് പരിക്കേറ്റ പോഗ്ബയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ജനുവരിവരെ കളിക്കാനാകില്ലെന്നാണ് യുവന്റസ് കോച്ച് മാസിമില്ലാനോ അല്ലെഗ്രി പറയുന്നത്. കഴിഞ്ഞ ലോകകപ്പ് ഫെെനലിൽ ക്രൊയേഷ്യയ്ക്കെതിരെ പോഗ്ബ ഗോൾ നേടിയിരുന്നു.