തൃശൂർ> എൻജിനീയറിങ് എൻട്രൻസ് പരീക്ഷാഫലം മന്ത്രി ഡോക്ടർ ആർ ബിന്ദു പ്രഖ്യാപിച്ചു. ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം കേശവദാസപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കൊല്ലം തിരുമുല്ലവാരം സ്വദേശി നവജ്യോത് ബി കൃഷ്ണൻ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി ആൻമേരിക്കാണ് നാലാം റാങ്ക്.
ആദ്യ 100 റാങ്കിൽ ഏറ്റവും കൂടുതൽ നേട്ടം എറണാകുളം ജില്ലയ്ക്കാണ്. 21 പേരാണ് എറണാകുളം ജില്ലയിൽ നിന്നും ആദ്യ നൂറിൽ ഇടം പിടിച്ചത്. 18 റാങ്കുകൾ നേടി തിരുവനന്തപുരം രണ്ടാമതും 12 റാങ്കുകൾ നേടി തൃശ്ശൂർ മൂന്നാമതും എത്തി. പ്രവേശന പരീക്ഷയിൽ 77005 പേരിൽ58570 പേരാണ് യോഗ്യത നേടിയത്. ഒന്നു മുതൽ നാലു വരെയുള്ള റാങ്ക് ജേതാക്കളെ മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.