കൊച്ചി> ഫെഡറൽ ബാങ്കിനെ കോട്ടക് മഹീന്ദ്ര ബാങ്കുമായി ലയിപ്പിക്കാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും തോൽപ്പിക്കുമെന്ന് ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി).
കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ചെറുതല്ലാത്ത പങ്കു വഹിക്കുന്ന സ്ഥാപനത്തെ സംരക്ഷിക്കാൻ ബാങ്കിനകത്തെ ഇതര സംഘടനകളമായി ചേർന്ന് നിന്നും പൊതുപ്രസ്ഥാനങ്ങളെയും ഇടപാടുകാരേയും ചെറുകിട ഷെയർ ഉടമകളെയും ഒരുമിപ്പിച്ചു കൊണ്ടും ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ മുന്നിട്ടറങ്ങുമെന്ന് ജനറൽ സെക്രട്ടറി പി എച്ച് വിനിത പ്രസ്താവനയിൽ പറഞ്ഞു.
2002 മുതൽ ഐസിഐസി ബാങ്ക് ഫെഡറൽ ബാങ്കിനെ ഏറ്റെടുക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ എല്ലാ സ്റ്റേക്ക് ഹോൾഡേർസും ചേർന്നാണ് ഈ ശ്രമം പരാജയപ്പെടുത്തിയത്. ഫെഡറൽ ബാങ്കിനെ മറ്റൊരു സിബിസി ബാങ്കോ, ലക്ഷ്മി വിലാസ് ബാങ്കോ ആക്കി മാറ്റാനുള്ള ശ്രമം അനുവധിക്കില്ലെന്നും യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി.