റാന്നി> പേ വിഷബാധയേറ്റ് മരിച്ച റാന്നി സ്വദേശിനി 12-കാരി അഭിരാമിയുടെ കുടുംബത്തില്‍ വീണ്ടും ദുരന്തം. അഭിരാമിയുടെ അച്ഛന്റെ അമ്മാവന് സോമന് (72) കുഴഞ്ഞു വീണു മരിച്ചു.
തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന അഭിരാമി തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. അഭിരാമി ചികിത്സയിലായിരിക്കുമ്പോള്‍ കുടുംബത്തിന്റെ ആശങ്കകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പങ്കുവെച്ചയാളാണ് കുഴഞ്ഞുവീണ് മരിച്ച സോമന്. അഭിരാമിയുടെ അച്ഛന് ഹരീഷിന്റെ അമ്മയുടെ സഹോദരനാണ്.
ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ധനകാര്യ സ്ഥാപനത്തിലെത്തി മടങ്ങുമ്പോള്‍ സോമന് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വ
കാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകിട്ട് അഞ്ചോടെ മരിച്ചു.