കൊച്ചി> എറണാകുളം ജില്ലയില്‍ അടുത്ത രണ്ടുദിവസം കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയിലെ മലയോര പ്രദേശങ്ങളിലും കടലോര മേഖലയിലും ടൂറിസം സംബന്ധമായ പ്രവര്‍ത്തങ്ങള്‍ അനുവദിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡോ രേണു രാജ് അറിയിച്ചു.
മണ്ണൊലിപ്പ്, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കുന്നതിന് റവന്യൂ, തദ്ദേശ സ്ഥാപന വകുപ്പുകള്‍ നടപടി സ്വീകരിക്കും.
ജില്ലാതലത്തിലും താലൂക്ക് തലത്തിലും കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.