കൊച്ചി> മാധ്യമ പ്രവർത്തകനും അധ്യാപകനുമായ എ ജി ബാബു (63) അന്തരിച്ചു. സഹ്യ, ഗ്രീൻ എർത്ത് മൂവ്മെന്റ്, എസ്പിസിഎ, അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: ലൗലി (റിട്ട. അദ്ധ്യാപിക). മക്കള്‍: അനഘ (അസോ. പ്രൊഫസര്‍, ക്രൈസ്റ്റ് കോളേജ്, ബംഗലൂരു), അഗസ്ത്യ അപ്പു (ആസ്ത്രേലിയ). സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കൂത്താട്ടുകുളം മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും.