തൃശൂർ> ലഹരിക്കെതിരെ കുട്ടികളെ ബോധവൽക്കരിക്കുവാൻ ഏ ഡി ഷാജു മാസ്റ്ററിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞം അധ്യാപക ദിനമായ സെപ്തംബർ 5ന് ദേവമാത സ്കൂളിൽ നിന്ന് ആരംഭിക്കും. ‘ലഹരി ജീവിതം ചോദിക്കു ഉത്തരം പറയാം’ എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്താണ് ബോധവൽക്കരണം. പുസ്തകത്തെ ആസ്പദമാക്കി പ്രശ്നോത്തിരി നടത്തിയശേഷം സമ്മാനം നൽകും. സ്കൂളുകൾ, കോളേജുകൾ, പള്ളികൾ, വായനശാലകൾ, ക്ലബുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണം. ഒരു വർഷം ഇത് തുടരും.
ലഹരി വിരുദ്ധ പ്രോജക്ട് മച്ചാട്, മുളയം, മണ്ണുത്തി, മരോട്ടിച്ചാൽ, അയന്തോൾ, തിരൂർ, മൂർക്കനിക്കര എന്നിവിടങ്ങളിൽ അടുത്ത ആഴ്ചയിൽ നടത്തും. ദേവമാത സ്കൂളിലെ പ്ലസ്ടു അധ്യാപകനായ ഷാജുവിന് 2021 ൽ സംസ്ഥാന പി.ടി.എ യുടെ അധ്യാപക പുരസ്ക്കാരം നേടിയിരുന്നു. ഇതിനകം 17 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്,ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ ഇടം നേടിയിട്ടുണ്ട്. അധ്യാപനത്തിന് ഭാരത് എക്സലൻസ് പുരസ്ക്കാരവും ഗോൾഡ് മെഡലും കിട്ടിയിരുന്നു. ജീവൻ മൂല്യ സംരക്ഷണ അവാർഡ്.
പുസ്തക വിൽപ്പനയിലൂടെ ലഭിക്കുന്നതുക വൃക്കരോഗികൾക്ക് ഡയാലിസിസിന്സാമ്പത്തി സഹായം നൽകിയിരുന്നു. 25 വർഷമായിഅധ്യാപക രംഗത്ത് സേവനം ചെയ്യുന്നു. നെല്ലിക്കുന്ന് മേനാച്ചേരി കുടുംബാംഗമാണ്. ഭാര്യ: ജോജിമോൾ (മണ്ണുത്തി ഡോൺ ബോസ്ക്കോ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയാണ്. മക്കൾ: സോന നെസ്വിൻ,ബ്രദർ.സനിൽ മേനാച്ചേരി.