തിരുവനന്തപുരം> എന്സിപി ഭാരവാഹി തെരഞ്ഞെടുപ്പ് തൃപ്തികരമായിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ.തെരഞ്ഞെടുപ്പിനെ എതിര്ത്തത് ഒരാള് മാത്രമാണെന്നും അദ്ദേഹം പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു.തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നു കാണിക്കാനുള്ള പ്രഹസനം മാത്രമായിരുന്നു അത്.ആലപ്പുഴ ജില്ലയില് സാങ്കേതിക കാരണങ്ങളാല് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.131 മണ്ഡലങ്ങളില് നിന്നുള്ള 316 പ്രതിനിധികള് പങ്കെടുത്തതായും പി സി ചാക്കോ അറിയിച്ചു.
ദേശീയ തലത്തില് കോണ്ഗ്രസ് വലിയ പ്രതിസന്ധി നേരിടുകയാണെന്ന് പി സി ചാക്കോ വ്യക്തമാക്കി.പ്രതിപക്ഷ പാര്ട്ടികളെ യോജിപ്പിക്കാന് കോണ്ഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷ സ്ഥാനത്ത് പിസി ചാക്കോ തുടരും
എന്സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് പിസി ചാക്കോ തുടരും. എ കെ ശശീന്ദ്രന് ചാക്കോയുടെ പേര് നിര്ദ്ദേശിച്ചപ്പോള് തോമസ് കെ തോമസ് പിന്താങ്ങി.സംസ്ഥാന വൈസ് പ്രസിഡന്റുമാരായി പി എം സുരേഷ് ബാബു, ലതിക സുഭാഷ്, പി കെ രാജന് എന്നിവരെയും ട്രഷററായി പി ജെ കുഞ്ഞുമോനെയും തെരഞ്ഞെടുത്തു.