തിരുവനന്തപുരം> എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
അതേസമയം, സ്പീക്കറായി എ എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു.