ന്യൂഡൽഹി> അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റായി കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയെ പരാജയപ്പെടുത്തിയാണ് ബംഗാളിലെ ബിജെപി നേതാവായ കല്യാൺ ചൗബേ പ്രസിഡന്റായത്. മുൻ ഇന്ത്യൻ ഗോൾകീപ്പറാണ്.
സംസ്ഥാന കേന്ദ്രഭരണ അസോസിയേഷനുകളുടെ പ്രതിനിധികളായ 33 പേർ കല്യാൺ ചൗബേയ്ക്ക് വോട്ട് നൽകിയപ്പോൾ ഒരു വോട്ട് മാത്രമാണ് ബൂട്ടിയയ്ക്ക് നേടാനായത്.