പത്തനംതിട്ട> ഫെയ്സ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്. ആഗസ്റ്റ് 16ലെ ഫെയ്സ്ബുക്ക് കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണ് അടൂര്‍ പൊലീസ് കേസെടുത്തത്.
കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. ‘മുസ്ലീം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു സിപിഐ എം?’ എന്ന തലക്കെട്ടിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.