കൊച്ചി> വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.അദാനി പോര്‍ട്ടും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റീസ് അനു ശിവരാമന്റെ ഉത്തരവ്.
സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന കാരണം പറഞ്ഞ് പദ്ധതി പ്രദേശം കയ്യടക്കാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.തുറമുഖത്തേക്കുള്ള പ്രവേശനം തടയരുത്. കമ്പനി ജീവനക്കാരെയോ തൊഴിലാളികളേയൊ തടസപ്പെടുത്തരുത്.സമരക്കാര്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പദ്ധതി പ്രദേശത്ത് കയറുവാനോ പണി തടയ്യുവാനോ അവകാശമില്ല.
ക്രമസമാധാന പാലനം പൊലീസിന് കഴിയുന്നില്ലങ്കില്‍ സര്‍ക്കാരിന് കേന്ദ്ര സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും