തിരുവനന്തപുരം> ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ല, അന്വേഷണ സംവിധാനമാണ്. ജുഡീഷ്യൽ സംവിധാനമാണ് ലോകായുക്ത എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ലോകായുക്ത ഒരു കോടതിക്ക് തുല്യമാണ് എന്ന് കരുതാൻ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പ് നിലനില്ക്കില്ലെന്നും മന്ത്രി പി രാജീവ് സഭയിൽ പറഞ്ഞു.
ബില്ലിന്റെ വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.അഴിമതി കേസിൽ ലോകായുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്.