കൊച്ചി> കൊച്ചിയിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ എറണാകുളം ടൗണ്‍, എറണാകുളം ജംഗ്ഷന് സ്റ്റേഷനുകളിലെ സിഗ്നലുകളുടെ പ്രവര്‍ത്തനത്തില്‍ താല്‍ക്കാലിക തടസം നേരിട്ടു. ഇതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ട്രെയിന്‍ നമ്പര്‍ 16650- നാഗര്‍കോവില്‍ – മംഗളുരു പരശുറാം എക്സ്പ്രസ്സ്, തൃപ്പുണിത്തുറ – എറണാകുളം ജംഗ്ഷന് – എറണാകുളം ടൗണ്‍ റൂട്ടില്‍ വഴി തിരിച്ചുവിടും.12081- കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എന്നിവ ആലപ്പുഴ വഴി സര്‍വീസ് നടത്തും.
ട്രെയിന്‍ നമ്പര്‍ 12618- നിസാമുദ്ദിന് – എറണാകുളം മംഗള എക്സ്പ്രസ്സ് ഇന്ന് എറണാകുളം ജംഗ്ഷന് സ്റ്റേഷന് പകരം എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു. കോട്ടയം വഴിയുള്ള ട്രെയിന്‍ നമ്പര്‍ 06768, കൊല്ലം – എറണാകുളം മെമു എക്സ്പ്രസ്സ് തൃപ്പുണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു.