തിരുവനന്തപുരം> എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ് പഠിക്കുന്ന പട്ടിക വർഗക്കാരായ വിദ്യാർത്ഥികൾ നിയമസഭ സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ , സ്പീക്കർ എം ബി രാജേഷ്, പട്ടിക വിഭാഗ വികസന കാര്യ മന്ത്രി കെ രാധാകൃഷ്ണൻ എന്നിവരെയും സന്ദർശിച്ചു. വിദ്യാർത്ഥികൾ വരച്ച മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ഛായാചിത്രങ്ങളും ഇരുവർക്കും കൈമാറി.
വിവിധ ജില്ലകളിൽ നിന്നുള്ള 60 വിദ്യാർത്ഥികളാണ് നിയമസഭ സന്ദർശിച്ചത്. പട്ടിക വർഗ വികസന വകുപ്പിന്റെ സ്കോളർഷിപ്പോടെ 160 വിദ്യാർത്ഥികൾ എയർലൈൻ – എയർപോർട്ട് മാനേജ്മെന്റ് കോഴ്സുകൾ പഠിക്കുന്നുണ്ട്. വിവിധ എയർലൈൻ സ്ഥാപനങ്ങളിൽ ഇവരിലേറെപ്പേർക്കും ജോലിയും ലഭിച്ചു.
തുടർന്ന് ഐ എം ജി ഹാളിൽ നടന്ന സമ്മേളനത്തിൽ വിദ്യാർത്ഥികൾക്കുള്ള സർടിഫിക്കറ്റ് മന്ത്രി കെ രാധാകൃഷ്ണൻ വിതരണം ചെയ്തു.