പത്തനംതിട്ട > ജില്ലയില് മഞ്ഞ അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും കലക്ടര് ഇന്ന് അവധി പ്രഖ്യാപിച്ചു.
മുന് നിശ്ചയിച്ച സര്വകലാശാല പരീക്ഷകള്ക്ക് മാറ്റമുണ്ടാകില്ല.
ഒറ്റപ്പെട്ട ശക്തമായ മഴ, വെള്ളക്കെട്ട്, മണ്ണിടിച്ചില് സാധ്യത, നദികളിലെ ജലനിരപ്പ് എന്നിവ കണക്കിലെടുത്താണ് അവധി. ശക്തമായ മഴയെത്തുടര്ന്ന് വെള്ളക്കെട്ടുകള് രൂപപ്പെട്ട സാഹചര്യത്തില് കോട്ടയം ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് കലക്ടര് അവധി പ്രഖ്യാപിച്ചു.ജില്ലയില് ദുരിതാശ്വാസ ക്യാംപുകള് പ്രവര്ത്തിക്കുന്ന സ്കൂളുകള്ക്കും ഇന്ന് അവധിയാണ്.
കോട്ടയം താലൂക്കില് മൂന്നും ചങ്ങനാശേരിയില് നാലു ക്യാമ്പുകളുമാണുള്ളത്. 43 കുടുംബങ്ങളിലെ 155 പേരാണ് കേന്ദ്രങ്ങളിലുള്ളത്.
ചമ്പക്കര ഗവണ്മെന്റ് എല്.പി.എസ്., നെടുമണ്ണി പള്ളി പാരിഷ് ഹാള്, വാകത്താനം തൃക്കോത്ത് ഗവണ്മെന്റ് എല്.പി.എസ്., എറികാട് എസ്.എന്.ഡി.പി. ഹാള്, പുതുപ്പള്ളി അങ്ങാടി എം.ഡി. എല്.പി. സ്കൂള്, ഇരവിനെല്ലൂര് ഗവണ്മെന്റ് എല്.പി.എസ്. എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്. 61 പുരുഷന്മാരും 55 സ്ത്രീകളും 39 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്















