അടിമാലി > വാളറ സ്വദേശി അജയ് വീട്ടിൽനിന്നും നേര്യമംഗലത്തെ ജോലിസ്ഥലത്തേക്ക് പോകുംവഴി ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമെത്തിയപ്പോഴാണ് ടയർപഞ്ചറായത് പോലെ ശബ്ദം കേട്ടത്. ഉടൻ ബൈക്ക് നിർത്തി നോക്കിയപ്പോൾകണ്ടത് സീറ്റിന് പിന്നിലായി ചീറ്റികൊണ്ട് ഉയർന്നുനിൽക്കുന്ന മൂർഖൻപാമ്പിനെ. മൂന്നര കിലോമീറ്റർയാത്രചെയ്തപ്പോഴാണ് പാമ്പ് തലപൊക്കിയത്.
ചാടിയിറങ്ങിയതിനാൽകടികൊള്ളാതെ രക്ഷപ്പെട്ടു. അടുത്തുകിടന്ന കമ്പുകൊണ്ടു തട്ടി പാമ്പിനെ കാട്ടിലേക്ക് ഓടിച്ചു. പാമ്പിനെ ഓടിച്ചെങ്കിലും പേടിച്ച അജയ് ബൈക്ക് കഴുകിയ ശേഷമാണ് യാത്ര തുടർന്നത്. മഴക്കാലത്ത് വീട്ടിലും മറ്റും ഇട്ടിരിക്കുന്ന വാഹനങ്ങളിലും ഊരി ഇട്ടിരിക്കുന്ന ചെരുപ്പുകളിലും ഇഴജന്തുക്കൾകയറിക്കൂടാനുള്ള സാധ്യത ഏറെയാണ്.