കോഴിക്കോട്> കണ്ണൂര്‍ മട്ടന്നൂരിലെ ജുമുഅത്ത് പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന വന്‍ വെട്ടിപ്പിനെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. പള്ളി പരിപാലനത്തിന്റെ മറവില്‍ മുസ്ലിം ലീഗുകാര്‍ നടത്തുന്ന വന്‍ അഴിമതിയുടെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് സംഭവം.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ പള്ളി അറ്റകുറ്റപ്പണിയുടെ മറവില്‍ നടന്ന നിര്‍മാണത്തില്‍ കോടികളാണ് നേതാക്കള്‍ കൈക്കലാക്കിയിയത്. 10 കോടി രൂപ ചെലവഴിച്ചെന്ന് അവകാശപ്പെടുന്ന പള്ളിയുടെ യഥാര്‍ഥ നിര്‍മാണച്ചെലവ് മൂന്നുകോടിയാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് വെട്ടിപ്പ് നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.