തിരുവനന്തപുരം> തലസ്ഥാന ജില്ലയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എറിയാനുള്ള കല്ലുകള്‍ അക്രമികള്‍ കൊണ്ടുവന്നതാണ്. ആരുടെ എങ്കിലും ദേഹത്തു വീണെങ്കില്‍ കഥ കഴിഞ്ഞേനെ. ബിജെപിയുടെ ജില്ലാ നേതൃത്വത്തിന് അടക്കം കലാപം ഉണ്ടാക്കുന്നതില്‍ പങ്കുണ്ട്. പക്ഷേ അവര്‍ പരാജയപ്പെട്ടു. പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കലാപം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നു. ഇതാണ് ബിജെപിയുടെ ലക്ഷ്യം’- അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരിനെ എങ്ങനെ തകര്‍ക്കാം എന്നാണ് അവര്‍ ശ്രമിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നുവെന്നും സമരങ്ങളുടെ പേരില്‍ കലാപം ഉണ്ടാക്കുന്നുവെന്നും ആനാവൂര്‍ നാഗപ്പന് പറഞ്ഞു