തിരുവനന്തപുരം > ആർഎസ്എസ് ബോധപൂർവം സംഘർഷങ്ങൾ സൃഷ്ടിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വെള്ളിയാഴ്ച വഞ്ചിയൂരിൽ നടന്ന എൽഡിഎഫ് ജാഥയിലേക്ക് ആർഎസ്എസ് പ്രവർത്തകർ കടന്നുകയറാൻ ശ്രമിച്ചിരുന്നു. അവിടെ ബോധപൂർവമായ ശ്രമമാണ് ആർഎസ്എസ് നടത്തിയത്. വഞ്ചിയൂർ സംഘർഷത്തിന്റെ തുടർച്ചയാണ് ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ നടന്ന ആക്രമണമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
എറിയാനുള്ള കല്ലുകൾ അക്രമികൾ കൊണ്ടുവന്നതാണ്. ഒമ്പതുപേർ വന്നത് ആസൂത്രിതമായ ആക്രമണത്തിന്റെ ഭാഗമായാണ്. പൊലീസ് പിന്തുർന്നതോടെയാണ് കൂടുതൽ ആക്രമണം ഒഴിവായത്. നഗരത്തിലൊട്ടാകെ പ്രശ്നം സൃഷടിക്കുക എന്നതാണ് ബിജെപി ലക്ഷ്യം. അതിന്റെ ഭാഗമാണ് ഈ ആക്രമണം എന്നും ആനാവൂർ പറഞ്ഞു.