പാലക്കാട്> പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ പിടിയിൽ. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷി(20)നെ കൊലപ്പെടുത്തിയ കേസിൽ സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒരുമാസം മുമ്പ് കാണാതായ സുവീഷിശന്റ മൃതദേഹം ഇന്നലെ യാക്കര പുഴയുടെ സമീപത്ത് നലന്നാണ് കണ്ടെത്തിയത്. ജൂലൈ 19നാണ് സുവീഷിനെ കാണാതായത്. അന്ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപത്തുനിന്ന് സുവീഷിനെ പ്രതികള്‍ ബലമായി സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയതാണ്. തുടർന്ന് മലബാർ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തിൽ വച്ച് മർദിച്ചുകൊന്നശേഷം യാക്കര പുഴയിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹം പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്. ഫൊറൻസിക് ഉദ്യോഗസ്ഥർ തെളിവെടുത്തു.
സുവീഷിന് സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും കാർ വാടകക്ക് എടുത്തതുമായി ബന്ധപ്പെട്ടതർക്കമാണെന്നും സുവീഷിന്റെ അമ്മ പറഞ്ഞു. സുവീഷിനെ കാണാതായതോടെ ജൂലൈ 26ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.