കൊച്ചി : തമിഴ് ചലച്ചിത്ര ലോകത്ത് മാറ്റത്തിൻ്റെ അലയൊലി മുഴക്കുന്നവരിൽ പ്രമുഖനായ പാ.രഞ്ജിത്ത്, കാളിദാസ് ജയറാമിനെ നായനാക്കി സംവിധാനം ചെയ്ത ‘നക്ഷത്തിരം നകർകിരത്’ എന്ന പുതിയ സിനിമയുടെ പ്രചാരണത്തിനായി ഇന്ന് കൊച്ചിയിൽ.
പ്രണയവും ഒരു രാഷ്ട്രീയമാണ് എന്ന ടാഗ് ലൈനുമായിട്ട് എത്തുന്ന ‘നക്ഷത്തിരം നകർകിരത് ‘ പ്രണയത്തിന് പിന്നിൽ സമൂഹം മെനയുന്ന കഥകളാണ് ചർച്ച ചെയ്യുന്നത്. പാ.രഞ്ജിത്ത്, കാളിദാസ് ജയറാം നായിക ദുഷാര വിജയൻ, നടന്മാരായ കലൈ അരശൻ, ഷബീർ കല്ലറയ്ക്കൽ തുടങ്ങിയവർ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കൊച്ചിയിലെ ഹോളി ഡേ ഇൻ ഹോട്ടലിൽ മാധ്യമങ്ങളോട് ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്കുവെക്കും.
ചിത്രത്തിൻ്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം ചെന്നൈയിൽ സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നിരുന്നു. കാളിദാസ് ജയറാമിനെ കൂടാതെ കലൈ അരസൻ മറ്റൊരു കേന്ദ്ര കഥാപാത്രമാവുന്നു.ഹരികൃഷ്ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
‘സർപട്ട പരമ്പരൈ ‘ എന്ന സിനിമക്ക് ശേഷം പാ.രഞ്ജിത്ത് അണിയിച്ചൊരുക്കുന്ന ചിത്രം പാ.രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും സംയുക്തമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള തിയ്യേറ്ററുകൾക്കൊപ്പം ആഗസ്റ്റ് -3 1ന്. മുരളി സിൽവർ സ്ക്രീൻ പിക്ചേർസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. വാർത്താ വിതരണം :സി.കെ.അജയ്കുമാർ.
പാ.രഞ്ജിത്ത്