മാനന്തവാടി> പരിക്കേറ്റ കുട്ടിയാനക്ക് ചികിത്സ നൽകി. അരണപ്പാറ ബ്രഹ്മഗിരി ബി എസ്റ്റേറ്റിലാണ് ഒന്നരവയസ്സുള്ള കുട്ടിയാനയെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റതാണെന്നാണ് വനപാലകരുടെ നിഗമനം. മുൻകാലിലാണ് മുറിവേറ്റത്. ചികിത്സ നൽകി കാട്ടിലേക്ക് കയറ്റിവിട്ടു. ബേഗൂർ ഫോറസ്റ്റർ പി സുന്ദരന്റെ നേതൃത്വത്തിൽ വനപാലകർ നിരീക്ഷണം നടത്തുന്നുണ്ട്.