കോട്ടയം> പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരായി പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് നടത്തിയ സൈബർ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് പറയുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് വരുത്താൻ പ്രതിഭാഗം വ്യാജമായി വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം.