ന്യൂഡൽഹി> കേന്ദ്രസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം പ്രമുഖ സാഹിത്യകാരൻ സേതുവിന്. അദ്ദേഹത്തിന്റെ ‘ചേക്കുട്ടി’ എന്ന നോവലിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവുമാണ് അവാർഡ്. ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. കെ ജയകുമാർ, യു കെ കുമാരൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് മലയാളത്തിൽ നിന്നുള്ള പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.
കേന്ദ്രസാഹിത്യഅക്കാദമിയുടെ യുവ പുരസ്കാരത്തിന് അനഘാ ജെ കോലോത്ത് അർഹയായി. മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം.