തിരുവനന്തപുരം> ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് വളണ്ടിയറെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
ഗവര്‍ണ്ണര്‍ പദവിയില്‍ തുടരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഗവർണർക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന് ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. തെരുവ് ഗുണ്ടകള്‍ ഉപയോഗിക്കാത്ത പദപ്രയോഗങ്ങളാണ് ഗവർണറുടേതെന്നും തെറ്റുതിരുത്താൻ തയ്യാറാവണമെന്നും ഇ പി ജയരാജൻ പറഞ്ഞു.