കൊച്ചി > ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യത്തിന് സ്റ്റേ. മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി. വസ്ത്രധാരണത്തെ സംബന്ധിച് പരാമർശവും നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
മുക്കം സ്വദേശിയായ സാഹിത്യകാരി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നത്. ഏപ്രില്‍ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്.