കളമശേരി> കാർഷിക സർവകലാശാല ജനറൽ കൗൺസിലിലെ കൊച്ചി സർവകലാശാല സെനറ്റ് പ്രതിനിധിയായ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാലിനെ സസ്പെൻ്റ് ചെയ്ത നടപടിയിൽ കോൺഫെഡറേഷൻ പ്രതിഷേധിച്ചു.
കേരള കാർഷിക സർവ്വകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്ന വൈസ് ചാൻസലർ ഡോ.ആർ ചന്ദ്രബാബു രജിസ്ട്രാർ ഡോ.സക്കീർ ഹുസൈനുമായി ചേർന്ന് നടത്തുന്ന അധികാര ദുർവിനിയോഗമാണ് സസ്പെഷൻ നടപടിയെന്ന് കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരള വാർത്താക്കുറിപ്പിൽ പറഞ്ഞു.
കാർഷിക സർവകലാശാലയിലെ ജനാധിപത്യ പുനസ്ഥാപനത്തിനായി സമരരംഗത്തുള്ള അധ്യാപകരെയും ജീവനക്കാരെയും ദ്രോഹിക്കുന്ന വൈസ് ചാൻസലറുടെ ഏകാധിപത്യ മനോഭാവമാണ് ജനറൽ കൗൺസിൽ അംഗത്തിനെതിരെയുള്ള നടപടി. ഇതിനെതിരെ എല്ലാ സർവകലാശാലകളിലും ബുധനാഴ്ച പ്രതിഷേധ പ്രകടനം നടത്തണമെന്നും കോൺഫെഡറേഷൻ ആഹ്വാനം ചെയ്തു