കോഴിക്കോട് > കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. കൊല്ലം ലേബർ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഹെെക്കോടതി രജിസ്രടാർ ജനറൽ സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കി.
പീഡനകേസിൽ സിവിക് ചന്ദ്രണ് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിൽ ജഡ്ജി എസ് കൃഷ്ണകുമാർ ഇരയുടെ വസ്ത്രത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.
മഞ്ചേരി ജില്ലാ ജഡ്ജിയായ എസ് മുരളീധരൻ ആണ് കോഴിക്കോട് സെഷൻസ് കോടതിയിലെ പുതിയ ജഡ്ജി. എറണാകുളം അഡീഷണൽ ജഡ്ജി ആയിരുന്ന സി പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി പ്രിസെെഡിംഗ് ഓഫീസർ ആയിരുന്ന ഡോ. സി എസ് മോഹിത്തിനെ എറണാകുളം ലേബർ കോടതി പ്രിസെെഡിംഗ് ഓഫീസർ ആയും നിയമിച്ചിട്ടുണ്ട്.















