തിരുവനന്തപുരം> ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ വിവാദ പരാമർശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇര്ഫാന് ഹബീബിന്റെ പ്രവൃത്തിയെ പ്രതിഷേധമായി കാണാന്‍ കഴിയില്ലെന്നും ഇർഫാൻ ഹബീബ് ഗുണ്ടയാണെന്നുമാണ് ഗവർണറുടെ പ്രതികരണം. ചരിത്ര കോൺഗ്രസിനിടെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും കണ്ണൂര്‍ വിസി കൂട്ടുപ്രതിയാണെന്നും ഗവർണർ പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാല വിസിയെ ക്രിമിനൽ എന്ന് വിളിച്ച് ഗവർണർ ആക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ ചരിത്രക്കാരനെതിരെ ഗവർണറുടെ പ്രതികരണം.