കോഴിക്കോട് > കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശി ഷറഫുദ്ദീനെയാണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കൈയോടെ പിടികൂടിയത്.
സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് ആധാരത്തിന്റെ പകർപ്പ് എടുത്തു നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥല ഉടമ വിജിലൻസിന് വിവരം കൈമാറി. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ പണം ഷറഫുദ്ദീൻ വാങ്ങിയ ഉടനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസ്, സിഐമാരായ ശിവപ്രസാദ്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.