തൃശൂര്‍> ചാലക്കുടി വെട്ടുകടവില്‍ 73 കാരിയുടെ മാല പൊട്ടിച്ച ചെറുമകന് അറസ്റ്റില്‍.കാമുകിയെ വിവാഹം ചെയ്യാന്‍ വേണ്ട ചെലവിന് പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു മാലപൊട്ടിക്കല്‍ എന്ന് അന്നമനട സ്വദേശി ബെസ്റ്റിന് പൊലീസിനോട് പറഞ്ഞു.കഴിഞ്ഞ 20നായിരുന്നു കേസിനാസ്പദമായ സംഭവം.
മുഖംമൂടി ധരിച്ചെത്തിയ ബെസ്റ്റിന് മാല പൊട്ടിക്കുകയായിരുന്നു. അങ്കമാലിയിലെ ഒരു കടയില്‍ മാല വിറ്റു. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തു. വൃദ്ധ തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇത് മുതലെടുത്തായിരുന്നു മാല പൊട്ടിക്കല്‍