കണ്ണൂർ> മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ എംഎല്‍എ ഷൈലജ ടീച്ചറുടെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോറ്റെന്ന് വ്യാജപ്രചരണം. എൽഡിഎഫ് സ്ഥാനാർത്ഥി 580 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ വാർഡിലാണ് പാർട്ടി തോറ്റന്ന് പ്രചരണം നടക്കുന്നത്.
നഗരസഭയിലെ 15-ാം വാർഡായ ഇടവേലിക്കലാണ് ഷൈലജ ടീച്ചർക്ക് വോട്ട്. വാർഡിൽ ആകെ 780 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ എൽഡിഎഫ് സ്ഥാനാർത്ഥി രജത കെ 661 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ടി വി രത്നാവതിക്ക് 81 വോട്ടും ബിജെപി സ്ഥാനാർത്ഥി എന്‍ ഇന്ദിരയ്ക്ക് 38 വോട്ടുമാണ് ലഭിച്ചത്.
വ്യാജ പ്രചരണത്തിനെതിരെ ഷൈലജ ടീച്ചർ രംഗത്തെത്തി. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങിയെന്ന് ഷൈലജ ടീച്ചർ ഫെയ്സ്ബുക്കിൽ കുറിച്ചു.