മഞ്ചേശ്വരം> ഹൊസങ്കടിയിൽ വൻ ക്ഷേത്ര കവർച. കവർച ചെയ്ത പഞ്ചലോഹ വിഗ്രഹവും ഭണ്ഡാരങ്ങളും കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശ്രീകോവിലിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ പഞ്ചലോഹ വിഗ്രഹവും വെള്ളിയിൽ തീർത്ത പ്രഭാവലയവും രണ്ട് ഭണ്ഡാരവുമാണ് കവർന്നത്.
ശനി രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവർച്ച വിവരം നാട്ടുകാരെ അറിയിച്ചത്. കാസർകോട് ഡിവൈഎസ്പി വി വി മനോജിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. പൊലീസും കാസർകോട് നിന്നെത്തിയ വിരലടയാള വിദഗ്ദരും പൊലീസ് നായയും രാസപരിശോധന വിദഗ്ദരും പരിശോധന നടത്തി.