ഡോ. ജോസഫ് സ്കറിയയുടെയും ഡോ. പ്രിയ വർഗീസിന്റെയും യോഗ്യതകൾ സംബന്ധിച്ചാണ് ചർച്ച. ജോസഫ് സ്കറിയയാണ് ഈ വിഷയത്തിൽ ഏറെ ആക്രമിക്കപ്പെടുന്നത്. അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ വേണ്ടത്ര പിന്തുണയില്ലാത്തതായിരിക്കാം കാരണം. കണ്ണൂർ സർവ്വകലാശാലയിൽ ഡോ. രവീന്ദ്രൻ ഗോപിനാഥൻ വിസിയായി അധികാരമേറ്റതിനു ശേഷം നടക്കുന്ന അഴിമതി സംബന്ധമായ വിവാദങ്ങളിൽ ഏറ്റവുമൊടുവിലത്തേതാണിത്.