കൊല്‍ക്കത്ത> മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റൻ സമര് ബാനര്‍ജി (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ‘ബദ്രു ദാ’ എന്ന വിളിപ്പേരിലാണ് സമര് ബാനര്‍ജി അറിയപ്പെട്ടത്. 1956 ഒളിമ്പിക്സില്‍ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീം നാലാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചിരുന്നു.
മോഹന്‍ ബഗാന് വേണ്ടി ഡ്യൂറന്റ് കപ്പ് (1953), റോവേഴ്സ് കപ്പ് (1955) എന്നിവ സ്വന്തമാക്കി. 1953ലും 1955ലും സന്തോഷ് ട്രോഫി കിരീടവും ബംഗാള്‍ ടീമിനൊപ്പം ചേർന്ന് സ്വന്തമാക്കി. 1962ല്‍ ബാനര്‍ജി പരിശീലകനായിരിക്കേയും ബംഗാള്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു.