മട്ടന്നൂർ > വികസനതുടർച്ചയ്ക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ വോട്ടു ചെയ്യുമെന്ന് സിപി ഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ പറഞ്ഞു. മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ അയ്യല്ലൂർ എൽ പി സ്കൂളിലെ 15)o നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മട്ടന്നൂർ പഞ്ചായത്ത് നഗരസഭയായി ഉയർത്തിയത് എൽ ഡി എഫാണ്. അതിനെ തരം താഴ്ത്തുകയാണ് യു ഡി എഫ് ചെയ്തത്. ഇത് കാരണം രണ്ട് വർഷമാണ് നഗരസഭയ്ക്ക് നഷ്ടമായത്. രണ്ട് വർഷത്തെ വികസന മുരടിപ്പ് ഇല്ലാതാക്കാൻ എൽഡിഎഫ് സർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. ഇവിടുത്തെ ജനങ്ങൾ വികസനം തൊട്ടറിഞ്ഞവരാണ്. ഓരോ വാർഡിൽ ചെല്ലുമ്പോഴും ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.