കൽപ്പറ്റ> ഗാന്ധിജിയുടെ ചിത്രം തകർത്ത് എസ്എഫ്ഐക്കാരെ വേട്ടയാടാനാണ് കോൺഗ്രസുകാർ ശ്രമിച്ചതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. മുട്ടിലിൽ സിപിഐ എം ‘സ്നേഹവീടിന്റെ’ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അവർ. കോൺഗ്രസുകാർ രാഹുൽഗാന്ധിയുടെ ഓഫീസിൽ കയറി മഹാത്മാഗാന്ധിയുടെ ചിത്രം പൊട്ടിച്ച് വൃത്തികെട്ട നാടകമാണ് കളിച്ചത്.
യഥാർഥ പ്രതികൾ പൊലീസ് പിടിയിലായതോടെ നാടകം പൊളിഞ്ഞു. എല്ലാവർക്കും സത്യം മനസ്സിലായി. ഇതിന്റെ ജാള്യം മറയ്ക്കാനാണ് പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയതെന്നും പി കെ ശ്രീമതി പറഞ്ഞു.