ബീജിങ്
ഉഷ്ണതരംഗം രൂക്ഷമായ ചൈനയില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി സിയാച്ചിന്‍ പ്രവിശ്യയിലെ 19 ഫാക്ടറികളുടെ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തി. ജനങ്ങള്‍ക്ക് എസി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതിക്ക് മുന്‍ഗണന നല്‍കാനും ഉത്തരവിട്ടു. ചില ഫാക്ടറികള്‍ക്ക് അവരുടെ ഉൽപ്പാദന ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പരിമിതപ്പെടുത്തി വൈദ്യുതി നല്‍കും. മെട്രോ സ്റ്റേഷനിലും ട്രെയിന്‍ കംപാര്ട്ടുമെന്റുകൈളിലും വിളക്കുകളുടെ എണ്ണം കുറയ്ക്കും. ചൈനയുടെ വിവിധഭാഗങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനുമേല്‍ ചൂടാണ് അനുഭവപ്പെടുന്നത്.
ഡാമുകളിലെയും അണക്കെട്ടുകളിലെയും വെള്ളത്തിന്റെ അളവില്‍ കുറവുവരുത്തിയതിനാല്‍ വൈദ്യുതിക്കായി കല്‍ക്കരിയെ ആശ്രയിക്കേണ്ടതായിട്ടുണ്ടെന്ന് ചൈനീസ് നാഷണല്‍ ഡെവലപ്മെന്റ് ആന്‍ഡ് റീഫോം കമീഷന് വക്താവ് പറഞ്ഞു.