കോഴിക്കോട്> ജെന്ഡര് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട പരാമര്ശത്തില് വിശദീകരണവുമായി എം കെ മുനീര്.പ്രസംഗത്തിലെ വാക്കുകള് വളച്ചൊടിച്ചുവെന്നും ജെന്ഡര് ന്യൂട്രാലിറ്റി വന്നാല് പോക്സോ നിഷ്പ്രഭമാകുമെന്നാണ് പറഞ്ഞതെന്നുമാണ് മുനീറിന്റെ വിശദീകരണം.
കുട്ടികള്ക്കെതിരായ ലൈംഗിക അതിക്രമം ഉണ്ടായാല് അത് ജെന്ഡര് ന്യൂട്രല് അല്ലേ എന്നുപറഞ്ഞു രക്ഷപെടാമല്ലോ എന്നാണ് താന് പറഞ്ഞത്.പ്രസംഗം മുഴുവന് കേട്ടാല് താന് പറഞ്ഞത് മനസിലാകും.പോക്സോ നിയമത്തിനായി പ്രയത്നിച്ച ആളാണ് താന്.തെറ്റായ വാര്ത്ത പ്രചരിപ്പിച്ച രണ്ട് ചാനലുകള്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ചാനലുകള് സെന്സേഷനു വേണ്ടി വ്യക്തിഹത്യ ചെയ്യുന്നുവെന്നും മുനീര് പറഞ്ഞു
കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലെ മുനീറിന്റെ പ്രസംഗമാണ് വിവാദമായത്. ജെന്ഡര് ന്യൂട്രാലിറ്റി നടപ്പായാല് കുട്ടികള് പീഡിപ്പിക്കപ്പെടാന് സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ജെന്ഡര് ന്യൂട്രാലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും.ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടുതന്നെ ഇസ്ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീര് പറഞ്ഞു. ഈ പരാമാര്ശം ചര്ച്ചയായ സാഹചര്യത്തിലാണ് മുനീര് വീശദീകരണവുമായി രംഗത്ത് വന്നത്.