കോഴിക്കോട് > കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ. യാത്രക്കാരൻ കടത്തിയ സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിച്ച കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പയാണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 320 ഗ്രാം സ്വർണം പിടിച്ചു. കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽനിന്ന് 4 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. നാലു മാസം മുമ്പാണ് മുനിയപ്പ കസ്റ്റംസ് വിഭാഗത്തിന്റെ സൂപ്രണ്ട് ആയി ചുമതല ഏറ്റെടുത്തിരുന്നതെന്നും സ്വര്‍ണ്ണം പിടിച്ച സാഹചര്യത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നെന്നും കസ്റ്റംസ് വിഭാഗം അറിയിച്ചു.