തിരുവനന്തപുരം> പൊട്ടിപ്പൊളിഞ്ഞ റോഡിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നതിൽ അസ്വാഭാവികതയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്നും അതിന് എല്ലാ പിന്തുണയും നൽകുമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
നല്ലൊരു ഭാഗം ഉദ്യോഗസ്ഥരും കരാറുകാറും നന്നായി ജോലി ചെയ്യുന്നവരാണെങ്കിലും ചില തെറ്റായ കൂട്ടുകെട്ടുകൾ ഉണ്ട്. ഉദ്യോഗസ്ഥരുടെയും കാരാറുകാരുടെയും തെറ്റായ പ്രവണത അംഗീകരിക്കാനാവില്ല. എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പു വരുതണമെന്നും തെറ്റു തിരുത്തൽ നടപടികളെ പിന്തുണയ്ക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.















