ന്യൂഡൽഹി > തീരദേശമേഖലാ നിയന്ത്രണങ്ങൾ (സിആർഇസെഡ്) ലംഘിച്ചാണ് തിരുവനന്തപുരത്ത് ലുലുമാള് നിര്മിച്ചതെന്ന് ആരോപിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി. അധികൃതരിൽനിന്നും അനുമതി നേടിയാണ് മാൾ നിർമിച്ചതെന്നും വിഷയത്തിൽ ഇടപെടേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു.
ഇത്തരം ‘പൊതുതാൽപ്പര്യ ഹർജി വ്യവസായം’ അംഗീകരിക്കാനാകില്ലെന്നും – ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, ഹിമാകോഹ്ലി എന്നിവർ അംഗങ്ങളായ ബെഞ്ച് ഹർജിക്കാരനായ എം കെ സലീമിനെ വിമർശിച്ചു. കേരള ഹൈക്കോടതി ഹർജി തള്ളിയപ്പോഴാണ് ഹര്ജിയുമായി സുപ്രീംകോടതിയിലെത്തിയത്.