തിരുവന്തപുരം> സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികദിനത്തിൽ നാടെങ്ങും ദേശീയ പതാക ഉയർന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാർടി ഓഫീസുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തി. എകെജി സെന്ററിൽ എസ് രാമചന്ദ്രൻപിള്ള പതാക ഉയർത്തി. പതാക ഉയർത്തലിന് ശേഷം ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് പാർടി പ്രവർത്തകർ പ്രതിജ്ഞ എടുത്തു.