കൊച്ചി> അങ്കമാലയിൽ മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി മേരി (52) ആണ് മരിച്ചത്. ആഗസ്ത് ഒന്നിന് പുലർച്ചെ പുലർച്ചെ വീട്ടിൽ നടന്ന വാക്കുതർക്കത്തിന് പിന്നാലെ മകൻ കിരൺ മേരിയെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മേരി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംഭവത്തിൽ പ്രതിയായ മകൻ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. കിരൺ ചുമട്ടുതൊഴിലാളി യൂണിയൻ (ഐഎൻടിയുസി) നായത്തോട് യുണീറ്റ് സെക്രട്ടറിയും, കോൺഗ്രസ് പ്രവർത്തകനുമാണ്. ഭർത്താവ്: പരേതനായ ഏലിയാസ് (കുഞ്ഞുമോൻ ). മകൾ: നീതു. മരുമക്കൾ: സന്ദീപ്, സ്നേഹ.