പാരിസ് > സൂപ്പർ താരം ലയണൽ മെസിയില്ലാതെ ബാലൻ ഡി ഓർ പ്രാഥമിക പട്ടിക. ലോകഫുട്ബോളിലെ അധിപനെ തെരഞ്ഞെടുക്കുന്ന പട്ടികയിൽ 2005 ന് ശേഷം ആദ്യമായാണ് മെസി ഇടംനേടാതെ പോകുന്നത്. മുപ്പത് അംഗ പട്ടികയിൽനിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക. 2020 ലും മെസിയായിരുന്നു ജേതാവ്. ഏഴുവട്ടം പുരസ്കാരം സ്വന്തമാക്കിയ അർജന്റീനക്കാരൻ സാധ്യതകളിൽപോലും ഇല്ലാതെ പോകുന്നത് ഫുട്ബോൾ ലോകത്ത് അവിശ്വസനീയമായ കാഴ്ചയാണ്.
30 അംഗങ്ങളുടെ പേരുകളാണ് ബാലണ്‍ ഡി ഓറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 17ന് ബാലണ്‍ ദി ഓര് ആര് ഉയര്‍ത്തും എന്ന് അറിയാം. 2020-21 സീസണില്‍ ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ നൗകാമ്പ് വിടേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചത്. പിഎസ്ജിയിലേക്ക് ചേക്കേറിയ മെസിക്ക് പക്ഷേ ആദ്യ സീസണില്‍ മികവിലേക്ക് എത്താനായില്ല.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യൂനൈറ്റഡിന് വേണ്ടി പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്കോര്‍ ചെയ്തതോടെയാണ് റൊണാൾഡോയുടെ പേര് ബാലണ്‍ ഡി ഓറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. കരിം ബെന്‍സെമ, ക്വാര്‍ട്ടുവ എന്നിവരാണ് ബാലണ്‍ ഡി ഓര് ഈ വര്‍ഷം നേടാന്‍ സാധ്യതയുള്ളവരില്‍ മുന്പില് നില്‍ക്കുന്നത്.