കൊച്ചി> ദേശീയപാതയിലെ കുഴികള്ക്കു കാരണം നിര്മ്മാണത്തിലെ അപാകതകളെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്. കുഴികള് അടക്കുന്നതിന് കരാറുകാര്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അത് ചെയ്യുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി കൊച്ചിയില് വാര്ത്താലേഖകരോടു പറഞ്ഞു.
ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാത നിര്മ്മാണത്തില് നിരവധി അപാകതകള് സംഭവിച്ചിട്ടുണ്ട്. ഈ ഭാഗത്താണ് പ്രതിദിനം 72,000 വലിയ വാഹനങ്ങള് കടന്നുപോകുന്നതും. അതനസരിച്ചുള്ള വീതി ഇല്ല. കുഴികള് അടയ്ക്കാനുള്ള മിശ്രിതം ചെറിയ ചാക്കിലാണ് ലഭ്യമാകുന്നതെന്നും അതില് മാധ്യമങ്ങള് തെറ്റു കാണേണ്ടെന്നും മന്ത്രി പറഞ്ഞു.
ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാത നിര്മ്മാണ അഴിമതിയെക്കുറിച്ചുള്ള സിബിഐ കുറ്റപത്രം ഉദ്യോഗസ്ഥരെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. തുടര്ന്നുള്ള അന്വേഷണത്തില് കുറ്റക്കാരാണെന്നു കണ്ടെത്തിയാല് ഉള്പ്പെടുത്താവുന്നതാണെന്നു മാത്രമായിരുന്നു മറുപടി.