പാലക്കാട്> പത്തുകോടി വില മതിക്കുന്ന അഞ്ചു കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേരെ ആർപിഎഫ് അറസ്റ്റ് ചെയ്തു. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇടുക്കി സ്വദേശികളിൽ നിന്ന് ലഹരി പിടികൂടിയത്. അടുത്ത കാലത്തിനിടെയുണ്ടായ ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന് ആർപിഎഫ് അറിയിച്ചു.