വടകര> സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായിരുന്ന എം കേളപ്പന്റെ മൂന്നാം ചരമവാർഷിക ദിനാചരണഭാഗമായി വിവിധ സംഘടനകൾ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. സിപിഐ എം നേതൃത്വത്തിൽ പണാക്കോട്ടിയിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണവും അനുസ്മരണ യോഗവും ചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനായി. ടി കെ കുഞ്ഞിരാമൻ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ദിവാകരൻ, കെ പുഷ്പജ, എം കേളപ്പൻ്റെ ഭാര്യ എം നാരായണി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
എം കേളപ്പന്റെ ഓർമ്മക്കായി വീട്ടുവളപ്പിൽ നിർമ്മിച്ച സ്ത്രീകൾക്കും കുട്ടികൾക്കും ഒത്തുചേരാനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ പത്തിന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ നിർവഹിക്കും. തുടർന്ന് പണിക്കോട്ടിയിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനാവും.